ക്രൈസ്റ്റ് കോളജ് മലേഷ്യന്‍ സിറ്റി യൂണിവേഴ്സിറ്റിയുമായി അന്താരാഷ്ട്ര ധാരണാപത്രം ഒപ്പുവച്ചു
1429719
Sunday, June 16, 2024 7:29 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മലേഷ്യയിലെ സിറ്റി യൂണിവേഴ്സിറ്റിയുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
അധ്യാപക വിദ്യാര്‍ഥി വിനിമയം, ഗവേഷണം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, സിലബസ് പരിഷ്കരണം, അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ എന്നീ മേഖലകളിലാണ് സഹകരണം. മലേഷ്യന്സിറ്റി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി ഡെവലപ്മെന്റ് ജനറല്‍ മനേജര്‍ ഡോ. യാസ്മുള് മുഹമ്മദ്, ഗ്ലോബല്‍ എന്‍ഗേജ്മെന്റ് ഡീന്‍ ഡോ. പിയര്‍ മോന്ടീല് എന്നിവരും ക്രൈസ്റ്റ് കോളജിനെ പ്രതിനിധീകരിച്ച് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ഡീന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡോ. കെ.ജെ. വര്‍ഗീസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
ക്രൈസ്റ്റ് കോളജിനു വിവിധ രാജ്യങ്ങളിലായി ഇരുപത്തിയെട്ടോളം യൂണിവേഴ്സിറ്റികളുമായി പഠന ഗവേഷണ മേഖലകളില്‍ ധാരണയുണ്ട്.