സഹൃദയ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു
1429718
Sunday, June 16, 2024 7:28 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ എക്സലന്‍സ് അവാര്‍ഡ്ദാനം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയില്‍നിന്ന് പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും സ്കൂളുകളെയും അനുമോദിക്കുകയും ആദരവ് സമര്‍പ്പിക്കുകയും ചെയ്തു. സഹൃദയ കോളജ് മാനേജര്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പരീക്ഷയ്ക്ക് 1200 ല്‍ 1200 മാര്‍ക്കും നേടിയ യോന ബിജു, കെ. എന്‍. നിവേദ് എന്നിവരെ പ്രത്യേകം അനുമോദിച്ചു.
പ്ലസ്ടു തലത്തില്‍ മികച്ച വിജയം നേടിയ ഹയര്‍ സെക്കൻഡറി സ്കൂളുകളായ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ, ഇരിങ്ങാലക്കുട സെന്റ് മേരീസ് എന്നിവയ്ക്ക് പ്രത്യേകം പുരസ്കാരം നല്കി. തുടര്‍ന്ന് കരിയര്‍ ഗൈഡന്‍സ് വിദഗ്ധനായ പി.എല്‍. ജോമി ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് ക്ലാസെടുത്തു.
സഹൃദയ ലൂമെന്‍ അക്കാദമി ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍ സഹൃദയ നല്കുന്ന സിവില്‍ സര്‍വീസ് ട്രെയിനിങ്ങിനെക്കുറിച്ചും വിശദീകരിച്ചു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ.ആന്റോ വട്ടോലി, പ്രോഗ്രാം കണ്‍വീനര്‍ ഷീന സാറാവിന്നി, കൊമേഴ്സ് വിഭാഗം ഡീന്‍ പ്രഫ വി.ജെ. തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
2023 -2024 അക്കാദമികവര്‍ഷം സഹൃദയ കോളജില്‍നിന്ന് വിവിധ സ്ഥാപനങ്ങളില്‍ പ്ലേസ്മെന്റ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും പ്ലെസ്മെന്റ്് അച്ചീവേഴ്സ് ഫോറം രൂപീകരിക്കുകയും ചെയ്തു.