പെരിഞ്ഞനം സെന്ററിൽ ടോറസ് ലോറിയിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
1429503
Saturday, June 15, 2024 11:10 PM IST
പെരിഞ്ഞനം: ദേശീയ പാത 66 പെരിഞ്ഞനം സെന്ററിൽ ടോറസ് ലോറിയിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പെരിഞ്ഞനം വെസ്റ്റ് സ്വദേശി പള്ളിയാശ്ശേരി പ്രിയൻകുമാർ (50) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം സംഭവിച്ചത്. ഭാര്യയെ ജോലി സ്ഥലത്തു ആക്കി തിരിച്ചു വരുമ്പോഴാണ് സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ചത് . ലോറി ഇയാളുടെ ദേഹത്ത് കൂടി കയറിയിറങ്ങിയെന്നു പറയുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി.
ഭാര്യ: സജിനി. മക്കൾ: മിഖ, നിഖ, റിഖ.