125പേർ രക്തം ദാനംചെയ്ത് അമലയിൽ ദിനാചരണം
1429368
Saturday, June 15, 2024 1:31 AM IST
അമലനഗർ: ഡോക്ടർമാരും മറ്റു ജീവനക്കാരും വിദ്യാർഥികളുമടക്കം 125 പേർ രക്തം ദാനംചെയ്ത് അമല ആശുപത്രിയിൽ ലോകരക്തദാന ദിനാചരണം. രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച 20 കോ-ഓർഡിനേറ്റർമാരെ ആദരിച്ചു. അമല നഴ്സിംഗ് കോളജ് വിദ്യാർഥികൾ തെരുവുനാടകവും ബ്ലഡ് ഡൊ ണേഷൻ ചെയിനും ബ്ലഡ് ഡൊണേഷൻ ചലഞ്ചും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. രക്തം ദാനംചെയ്ത എല്ലാവർക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി. അസിസ്റ്റന്റ് കളക്ടർ അതുൽസാഗർ മുഖ്യാതിഥിയായിരുന്നു.
ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ, ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി സിഎംഐ, ഫാ. ഷിബു പുത്തൻപുരയ്ക്കൽ സിഎംഐ, അമല നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ്, അമല ബ്ലഡ് സെറ്റർ മേധാവി ഡോ. വിനു വിപിൻ, എമർജൻസി വിഭാഗം മേധാവി ഡോ. ജോബിൻ ജോസ്, മണ്ണുത്തി വെറ്ററിനറി എൻഎസ്എസ് സെക്രട്ടറി ഡോ. സുബിൻ കെ. മോഹൻ, അമല ബ്ലഡ് സെന്റർ കൗൺസിലർ ജോബിൻ ജോൺ, നഴ്സിംഗ് കോളജ് പ്രതിനിധി അൽഫോൺസ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.