മുണ്ടത്തിക്കോട് കോൺഗ്രസ് ഓഫീസ് ബാങ്കിൽ പണയംവച്ചതിൽ പ്രതിഷേധം
1429366
Saturday, June 15, 2024 1:31 AM IST
വടക്കാഞ്ചേരി: മുണ്ടത്തിക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പുതുരുത്തി സർ വീസ് സഹകരണ ബാങ്കിൽ പണയംവച്ചതിൽ പ്രതിഷേധം ശക്തം. കമ്മിറ്റി ഓഫീസ് നിൽക്കുന്ന ഭാഗത്ത് 36-ാം ഡിവിഷൻ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ യോഗംകൂടി പ്രതിഷേധിക്കുകയും പാർട്ടി ഓഫീസിന്റെ മുമ്പിൽ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
2010 ഒക്ടോബർ 30ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി. ജേക്കബിന്റെ പേരിലാണ് സ്മാരകമന്ദിരം. അദ്ദേഹവുമായി ബന്ധമുള്ളവർ ബൂത്ത് കമ്മിറ്റികളിൽനിന്നും പണം പിരിച്ചാണ് കെട്ടിടത്തിന്റെ പണികഴിപ്പിച്ചത്. ആ സമയത്തൊന്നും പാർട്ടി ഓഫീസിനു കടം ഉണ്ടായിരുന്നില്ല. മൂന്നുനിലയിൽ പണികഴിപ്പിച്ച പാർട്ടി ഓഫീസിൽനിന്ന് പാർട്ടിക്ക് ഒരു വരുമാനം വേണം എന്ന ഉദ്ദേശ്യത്തോടെ രണ്ടു നിലകൾ വാടകയ്ക്കും കൊടുത്തിരുന്നതാണ്.
എന്നാൽ 15 കൊല്ലമായി കെ ട്ടിടത്തിനു ലഭിക്കുന്ന വാടക യ്ക്കും അഡ്വാൻസ് വാങ്ങിയ തുകയ്ക്കും കണക്കില്ലെന്നും കൂടാതെ അഞ്ചുലക്ഷം രൂപ യ്ക്ക് ആധാരം ബാങ്കിൽ പണയം വച്ചിട്ടുണ്ടെന്നും പ്രവർത്തകർ ആരോപിച്ചു.