മ​രി​ച്ചെ​ന്നു ക​രു​തി​യ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി പോ​ലീ​സു​കാ​ർ
Saturday, June 15, 2024 1:31 AM IST
എരുമപ്പെ​ട്ടി: അ​പ​ക​ട​ത്തി​ൽ മ​രി​ച്ചെ​ന്നു ക​രു​തി​യ യു​വ​തി​ക്കു ര​ക്ഷ​ക​രാ​യി എ​രു​മ​പ്പെ​ട്ടി സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ. എ​രു​മ​പ്പെ​ട്ടി സ്റ്റേ​ഷ​നി​ലെ പ്രി​ൻ​സി​പ്പ​ൽ എസ്ഐ യു. ​മ​ഹേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റും പോ​ലീ​സ് ഡ്രൈ​വ​റു​മാ​യ പ്ര​ജീ​ഷ് എ​ന്നി​വ​രാ​ണ് യു​വ​തി​യു​ടെ ര​ക്ഷ​ക​രാ​യ​ത്.

വെ​ള്ള​റ​ക്കാ​ട് സ്വ​ദേ​ശി​നി ഷാ​ഹി​ദ (45) യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച വൈ​കീട്ട് ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ദൂ​ർ പാ​ടം റോ​ഡി​ൽ പെ​ട്രോ​ളി​ംഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു എ​സ്ഐ യു. ​മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം. ഇ​തി​നി​ടെയാ​ണ് ഇ​ടറോ​ഡി​ൽനി​ന്ന് ഉ​റ​ക്കെ​യു​ള്ള സ്ത്രീ​യു​ടെ അ​ല​ർ​ച്ച​കേ​ട്ട​ത്. പോ​ലീ​സ് സം​ഭ​വസ്ഥ​ല​ത്ത് എ​ത്തു​മ്പോ​ഴേ​ക്കും സ്കൂ​ട്ട​റി​ൽനി​ന്നും മ​റി​ഞ്ഞു​വീ​ണ യു​വ​തി ത​ല​യി​ൽ​നി​ന്ന് അ​മി​ത​മാ​യി ര​ക്തംവാ​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ റോ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വസ​മ​യ​ത്ത് സ്ഥ​ല​ത്തെ​ത്തി​യ​വ​രെ​ല്ലാം യു​വ​തി മ​രി​ച്ചെ​ന്നാണു ക​രു​തി​യ​ത്.

മ​റ്റു വാ​ഹ​ന​ങ്ങ​ളൊ​ന്നും ല​ഭി​ക്കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ എസ്ഐ മ​ഹേ​ഷും ഡ്രൈ​വ​ർ പ്ര​ജീ​ഷും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉടനെ യു​വ​തി​യെ പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി മി​ന്ന​ൽ വേ​ഗ​ത്തി​ൽ കു​ന്നം​കു​ളം മ​ല​ങ്ക​ര ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ന​ൽ​കി​യ ചി​കി​ത്സ​യി​ൽ യു​വ​തി അ​പ​ക​ടനി​ല ത​ര​ണംചെ​യ്തു.

വീ​ഴ്ച​യി​ൽ ത​ലയ്​ക്കേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ ഒരു ജീ​വ​ൻ ര​ക്ഷി​ച്ച​തോ​ടെ നാ​ട്ടു​കാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സു​കാ​ർ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി എ​ത്തി.