സുരേഷ് ഗോപി ഗുരുവായൂരിൽ ദർശനം നടത്തി
1429362
Saturday, June 15, 2024 1:31 AM IST
ഗുരുവായൂർ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. വൈകീട്ട് 5.15 ഓടെയായിരുന്നു ക്ഷേത്ര ദർശനം. കദളിപ്പഴം, നെയ്യ് എന്നിവ സമർപ്പിച്ച് കാണിക്കയിട്ട് തൊഴുതു. മന്ത്രിയായശേഷം ആദ്യമായാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തുന്നത്.
3.45 ഓടെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ സുരേഷ് ഗോപിയെ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ് ട്രേറ്റർ കെ.പി. വിനയൻ, ഡിഎമാരായ പ്രമോദ് കളരിക്കൽ, കെ.എസ്. മായാദേവി, മാനേജർ കെ. ജി. സുരേഷ്, പിആർഒ വിമൽ ജി. നാഥ് എന്നിവർചേർന്ന് സ്വീക
രിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.ക. അനീഷ്കുമാർ, മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, സെക്രട്ടറി സുഭാഷ് മണ്ണാരത്ത് എന്നിവർ സുരേഷ് ഗോപിക്കൊപ്പം ക്ഷേത്ര ദർശനം നടത്തി. കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ് തുടങ്ങിയ ബിജെപി നേതാക്കളും പ്രവർത്തകരും ശ്രീവത്സത്തിൽ സുരേഷ് ഗോപിയെ സ്വീകരിക്കാനെത്തിയിരുന്നു.
ഇന്നലെ ഗുരുവായൂരിൽ നടത്താതിരുന്ന അഭിനന്ദൻ സദസ് കുവൈറ്റ് ദുരന്തത്തെ തുടർന്ന് മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു.