വ്യാപാരി കുടുംബസുരക്ഷ പദ്ധതി ആനുകൂല്യം വിതരണംചെയ്തു
1429357
Saturday, June 15, 2024 1:31 AM IST
കൊടകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പിലാക്കുന്ന ഭദ്രം , ഭദ്രം പ്ലസ് വ്യാപാരി കുടുബസുരക്ഷ പദ്ധതികളിലൂടെ കൊടകര മര്‍ച്ചന്റ്് അസോസിയേഷന് അംഗങ്ങള്‍ക്ക് 16,70,000 രൂപ വിതരണംചെയ്തു. സനീഷ്കുമാര് ജോസഫ് എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൊടകര യൂണിറ്റ് പ്രസിഡന്റ് ഷാജി കാളിയങ്കര അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്, ജില്ല ട്രഷറര്‍ ജോയ് മൂത്തേടന്, ബാബു ജോര്‍ജ്, ജോഷി നെടുമ്പക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.