പെ​രി​ങ്ങ​ണ്ടൂ​ര്‍ പീ​സ് ഹോ​മി​ലെ തോ​ട്ടത്തിൽ ഇനി റന്പൂട്ടാനും
Friday, June 14, 2024 1:27 AM IST
അ​ത്താ​ണി: പെ​രി​ങ്ങ​ണ്ടൂ​ര്‍ പീ​സ് ഹോ​മി​ലെ റ​ന്പൂ​ട്ടാ​ന്‍ തോ​ട്ടം ഇ​നി​മു​ത​ല്‍ കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കു സ്വ​ന്തം. വ​ര്‍​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി​കി​ട​ന്നി​രു​ന്ന ഒ​രു ഏ​ക്ക​ര്‍ സ​ഥ​ല​ത്ത് റ​ന്പൂ​ട്ട​ന്‍ കൃ​ഷി​യൊ​രു​ക്കി പോ​പ്പ്് ജോ​ണ്‍ പോ​ള്‍ പീ​സ് ഹോം. ​ലോ​ക പ​രി​സ്ഥി​തി ദി​ന ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​രേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ 20 അ​ടി അ​ക​ല​ത്തി​ല്‍ ശാ​സ്ത്രീ​യ​മാ​യി ര​ണ്ടു​വ​ര്‍​ഷം പ്രാ​യ​മാ​യ 100 റ​ന്പൂ​ട്ടാ​ന്‍ തൈ​ക​ൾ ന​ട്ടി​രി​ക്കു​ന്ന​ത്.

പീ​സ്ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളാ​യ നി​ത്യ കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കു ത​ങ്ങ​ളു​ടെ സ്വ​ന്തം മ​ണ്ണി​ല്‍ കൃ​ഷി​ചെ​യ്ത വി​ഷ​ര​ഹി​ത പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന​ന്നു​ള്ള താ​ല്പ ര്യ​മാ​ണ് ഈ ​റ​ന്പൂ​ട്ടാ​ന്‍ കൃ​ഷി​ക്കു പ്ര​ചോ​ദ​നം. മ​ണ്ണ് ഉ​ഴു​തു​മ​റ​ച്ച് നി​ല​മൊ​രു​ക്കാ​ന്‍ അ​ത്താ​ണി തി​രൂ​ര്‍ ഇ​ട​വക​യി​ലെ യു​വ​ജ​ന​ങ്ങ​ള്‍​ത​ന്നെ സ​ന്ന​ദ്ധ​രാ​യെ​ത്തി.

കൊ​ട്ടേ​ക്കാ​ട് ഫൊ ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ജു ആ​ളൂ​ര്‍, പോ​പ്പ് പോ​ള്‍ മേ​ഴ്സി ​ഹോം ഡ​ യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട്ട് , ഫാ. ​ജോ​ബി ക​ട​പ്പൂ​രാ​ന്‍, ഫാ. ​സീ​ജ​ൻ ച​ക്കാ​ല​ക്ക​ല്‍, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​ സി​ല​ര്‍ മ​ധു അ​മ്പ​ല​പു​രം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ തൃ​ശൂ​ര്‍ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര കൃ​ഷി സ്ഥ​ലം വെ​ഞ്ച​രി​ച്ചു, ആ​ദ്യ തൈ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പീ​സ് ഹോം ​ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ലി​ശേ​രി, ഫാ. ​ട്രെ​ജി​ന്‍ ത​ട്ടി​ല്‍, സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ആ​ലീ​സ് പ​ഴേ​വീ​ട്ടി​ല്‍, സി​സ്റ്റ​ര്‍ മേ​രി, സി​സ്റ്റ​ര്‍ മി​നി, സി​സ്റ്റ​ര്‍ ആ​ലീ​സ്, സീ​ത, അ​നു, അ​ബി, വി​ഷ്ണു എ​ന്നി​വ​ര്‍ നേ​തൃത്വം ​ന​ല്കി.

ര​ണ്ടു​വ​ര്‍​ഷം​കൊ​ണ്ട് ഇ​തി​ല്‍​നി​ന്നും ഫ​ല​ങ്ങ​ള്‍ ല​ഭി​ച്ചു​തു​ട​ങ്ങു​ മെ​ന്നു​ള്ള പ്ര​തീക്ഷ​യി​ലാ​ണ് പീ​സ് ഹോം അ​ന്തവാസി​ക​ള്‍.