നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് രണ്ടുപേർക്കു പരിക്ക്
1425091
Sunday, May 26, 2024 8:07 AM IST
തലക്കോട്ടുകര: തലക്കോട്ടുകര വിദ്യാ കോളജ് വഴിക്കു സമീപം ബൈക്കിനു കുറുകെ നായചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് രണ്ടുപേർക്കു പരിക്ക്. മുണ്ടത്തിക്കോട് സ്വദേശി ഒലക്കേങ്കിൽ വീട്ടിൽ ജോസിന്റെ മകൻ ലിസൺ (42), ഭാര്യ മേബിൾ (36) എന്നിവർക്കാണു പരിക്കേറ്റത്. കേച്ചേരി ആക്ട്സ് പ്രവർത്തകർ പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.