ചാലക്കുടി: റെയിൽവെ സ്റ്റേഷനു സമീപം പാലത്തുഴി പാലത്തിൽ ട്രെയിനിടിച്ച് വൃദ്ധൻ മരിച്ചു. കുഴൂർ തിരുത്ത തിരുവാങ്കുളം പുതുവ കാട്ടിൽ ബാലകൃഷ്ണൻ (75) മരിച്ചത്. ഇന്നലെ 12.45 നാണ് സംഭവം ഉണ്ടായത്. റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണ്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.