പൂരം പൊലി(ളി)ച്ചൂ ട്ടാ...
1417513
Saturday, April 20, 2024 1:32 AM IST
ഋഷി
തൃശൂര്‍: മഴവില്ലിനഴക് ഏഴു നിറങ്ങളാണെങ്കിൽ പൂരത്തിനഴക് എട്ടു ചെറുപൂരങ്ങളാണ്. തൃശൂർ പൂരമെന്ന മഹാസാഗരത്തിലേക്ക് എട്ടു തട്ടകങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന ചെറുതും വലുതുമായ ചെറുപൂരങ്ങൾ. സത്യത്തിൽ ഒട്ടും ചെറുതല്ലാത്ത ഈ ഘടകപൂരങ്ങളാണ് പൂരപ്പറമ്പിനെ അക്ഷരാർഥത്തിൽ പൂരപ്പറമ്പാക്കുന്നത്.
നെയ്തലക്കാവ് ഭഗവതിയെ ശിരസിലേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ രാജകീയപ്രൗഢിയില്‍ വന്നുതുറന്നിട്ട തെക്കേഗോപുരനടയിലൂടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ കാണാനെത്തിയതോടെ തൃശൂരിന്റെ സമീപപ്രദേശങ്ങളില്‍നിന്നും ചെറുപൂരങ്ങള്‍ പൂരപ്പറമ്പിലേക്കു വരവായി. തട്ടകകക്കാര് ഓരോ പൂരത്തിനൊപ്പവും വടക്കുന്നാഥനിലേക്കു വന്നണഞ്ഞതോടെ പൂരപ്പറമ്പ് നിറഞ്ഞു.പുലര്‍ച്ചെ നാലുമണിയോടെ അഞ്ച് ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ കണിമംഗലം ശാസ്താവ് ക്ഷേത്രത്തില്നിന്നെഴുന്നള്ളി ചെട്ടിയങ്ങാടിയിലുള്ള കുളശേരി അമ്പലത്തിലെത്തി കോലമിറക്കിവച്ചു.
തുടർന്ന് ഏഴരയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. മണികണ്ഠനാലില്വച്ച് കൂടുതല്‍ ആനകള്‍ പൂരത്തിനോടു ചേര്‍ന്നു. തേക്കിന്‍കാട് മൈതാനിയിലേക്കു കടന്ന ശാസ്താവിന്റെ പൂരം ക്ഷേത്രമതില്‍ക്കകത്തു പടിഞ്ഞാറെനടയില്‍ മേളം കലാശിച്ച് എട്ടരമണിയോടെ കിഴക്കേനടയിലൂടെ എഴുന്നള്ളിപ്പ് പുറത്തുവന്നു. തിരിച്ചിറക്കിപ്പൂജയ്ക്കായി കുളശേരി ക്ഷേത്രത്തിലേക്കു മടങ്ങി.
ശ്രീഭൂതബലിക്കുശേഷം രാവിലെ ആറരയോടെ പനമുക്കുംപിള്ളി ശാസ്താക്ഷേത്രത്തില്‍നിന്ന് പൂരം പുറപ്പെട്ടു. ഒരാനയും പാണ്ടിമേളവുമായാണ് പനമുക്കുംപിള്ളി ശാസ്താവിന്റെ എഴുന്നള്ളിപ്പ് വന്നത്. കിഴക്കുംപാട്ടുകര ജംഗ്ഷനിലെത്തിയപ്പോള് ആനകള്‍ മൂന്നായി. പഞ്ചവാദ്യത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലൂടെ കിഴക്കേഗോപുരംവഴി കടന്നു പടിഞ്ഞാറെഗോപുരസമീപത്തെ ഇലഞ്ഞിക്കരികില് മേളം കലാശിച്ച് ക്ഷേത്രത്തിലേക്കു മടങ്ങി. ചെമ്പുക്കാവ് ഭഗവതിക്ഷേത്രത്തില്‍നിന്ന് മുന്നാനയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ഏഴരയോടെ പൂരം പുറപ്പെട്ടു. എട്ടുമണിയോടെ പൂരം റൗണ്ടിലെത്തി.
കിഴക്കേഗോപുരത്തിലൂടെ വടക്കുന്നാഥനെ വണങ്ങാന്‍ കയറിയശേഷം മതില്ക്കകത്തു പഞ്ചവാദ്യം അവസാനിച്ചു. ചെറിയ മേളത്തോടെ പ്രദക്ഷിണംവച്ച് തെക്കേഗോപുരത്തിലൂടെ പുറത്തുകടന്ന് ഗോപുരത്തിനു നേരെനിന്ന് മേളം കലാശിച്ചു. ഒമ്പതുമണിയോടെ എഴുന്നള്ളിപ്പ് തീര്‍ന്ന് ആന ക്ഷേത്രത്തിലേക്കു മടങ്ങി.താന്ത്രികചടങ്ങുകള്ക്കുശേഷം പുലര്‍ച്ചെ അഞ്ചുമണിയോടെ കാരമുക്ക് ഭഗവതിക്ഷേത്രത്തില്‍നിന്നും പൂരം പുറപ്പാട് തുടങ്ങി. ഒരാനയുടെയും നടപ്പാണ്ടിമേളത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ വന്ന ഭഗവതിയുടെ പടക്കംപൊട്ടിച്ചും മത്താപ്പുകത്തിച്ചും ഭക്തര്‍ വഴിനീളെ എതിരേറ്റു.
കുളശേരി അമ്പലത്തില്‍ ഇറക്കിപ്പൂജ നടത്തി അവിടെനിന്നും മൂന്നാനപ്പുറത്ത് പഞ്ചവാദ്യത്തോടെ വടക്കുന്നാഥനിലെത്തി. മണികണ്ഠനാലില്‍ എത്തിയതോടെ ആറാനകള്കൂടി ഒപ്പം ചേര്‍ന്നു. പഞ്ചവാദ്യം അവസാനിച്ച് പന്തലില്‍ പാണ്ടിമേളം തുടങ്ങി. ഒമ്പതാനയും പാണ്ടിമേളവുമായി കാരമുക്ക് ഭഗവതി വടക്കന്നാഥക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തേക്കു വരുന്നതു കാണാന്‍ വന്‍തിരക്കായിരുന്നു അനുഭവപ്പെട്ടത്.
മൂന്നാനപ്പുറത്താണ് ലാലൂര്‍ ഭഗവതി പൂരത്തിനു പുറപ്പെട്ടത്. പടിഞ്ഞാറെകോട്ടയിലെത്തിയപ്പോള് രണ്ടാനകൂടി ഒപ്പം ചേര്‍ന്നു. എംജി റോഡിലെ ഓവര്ബ്രിഡ്ജിനടുത്തുവച്ച് വീണ്ടും രണ്ടാന കൂടി. അങ്ങനെ ഏഴാനപ്പുറത്തു പഞ്ചവാദ്യവുമായി ശ്രീമൂലസ്ഥാനത്തേക്കു നീങ്ങി നടുവിലാല്‍ പന്തലില്‍വച്ച് പഞ്ചവാദ്യം മേളത്തിനു വഴിമാറി.
പത്തുമണിയോടെ ശ്രീമൂലസ്ഥാനത്തു പൂരം സമാപിച്ചു. തിടമ്പേറ്റിയ ആനമാത്രം പടിഞ്ഞാറേഗോപുരത്തിലൂടെ അകത്തുകടന്ന് വടക്കുന്നാഥക്ഷേത്രം വലംവച്ച് തെക്കേഗോപുരത്തിലൂടെ തിരികെ ലാലുര്‍ ക്ഷേത്രത്തിലേക്കു മടങ്ങി. രാവിലെ ഏഴിനാണ് ചുരക്കോട്ടുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് തുടങ്ങിയത്. നടുവിലാല്‍ പന്തലില്‍നിന്ന് പതിനാലാനയുടെയും നൂറോളം വാദ്യകലാകാരന്മാരുടെയും അകമ്പടിയോടെ മേളനിലാവ് പൊഴിച്ച് ശ്രീമൂലസ്ഥാനത്തേക്കെത്തി. പുലര്‍ച്ചെ മൂന്നിന് ക്ഷേത്രക്കുളത്തില്‍ ആറാടി അയ്യന്തോള്‍ കാര്‍ത്യായിനി ഭഗവതി ഏഴരയോടെ പൂരത്തിനു പുറപ്പെട്ടു. കളക്ടറേറ്റ്, എംജി റോഡ് വഴി കോട്ടപ്പുറത്തേക്കു കയറി അവിടെനിന്നും നാദസ്വരത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി.
ഒമ്പത് ആനകളുമായി നെയ്തലക്കാവ് ഭഗവതിയുടെ പൂരം രാവിലെ പതിനൊന്നോടെ കൊട്ടിക്കയറി