വെള്ളാറ്റഞ്ഞൂർ പാടശേഖരത്തിൽ തീപിടിത്തം
1417512
Saturday, April 20, 2024 1:32 AM IST
വേലൂർ: വെള്ളാറ്റഞ്ഞൂർ പാടശേഖരത്തിൽ പടർന്നുപിടിച്ച തീ ഫയർഫോഴ്സിന്റെയും നാട്ടുകാരുടേയും സഹായത്തോടെ അണച്ചു. ഇന്നലെ രാവിലെ കത്തി പ്പടർന്ന തീ ഉച്ചയോടെ പരക്കുകയായിരുന്നു.
കുന്നംകുളം ഫയർഫോഴ്സ് കൂടാതെ പൊതുപ്രവർത്തകരായ ആന്റു, സന്തോഷ്, കുരിയാക്കോസ്, പി.കെ. സിജോ, റെനി പുലിയന്നൂർ, പി.എൻ. അനിൽ മാസ്റ്റർ എന്നിവരും തീ അണയ്ക്കുന്നതിനു നേതൃത്വം നൽകി.