ബിജെപിയുടെ വർഗീയ ഫാസ്റ്റിസ്റ്റ് നയം കേരളത്തിൽ വിലപ്പോവില്ല: ഡി. രാജ
1417351
Friday, April 19, 2024 1:48 AM IST
ചേർപ്പ്: കേരളം അയ്യങ്കാളിയുടെയും ശ്രീനാരായണ ഗുരുവിന്റെയും മണ്ണാണ്. ബിജെപിയുടെ വർഗീയ ഫാസ്റ്റിസ്റ്റ് രാഷ്ട്രീയം ഇവിടെ വിലപ്പോവില്ലെന്ന് സിപിഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡി. രാജ.
ചേർപ്പ് മഹാത്മാ മൈതാനിയിൽനടന്ന എൽഡിഎഫ് ചേർപ്പ് പഞ്ചായത്തുതല തെരഞ്ഞെടുപ്പുറാലിയും പൊതുയോഗവും ഉദ്ഘാടന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവത്യാഗം ചെയ്തവരാണ് കമ്യൂണിസ്റ്റുകാർ.
തിരുവനന്തപുരം മുതലുള്ള ബിജെപി - കോൺഗ്രസ് സ്ഥാനാർഥികൾ കോടീശ്വരന്മാരാണ്. ഇന്ത്യൻ പാർലമെന്റ് കോടീശ്വരന്മാരുടെ പാർലമെന്റ് ആവരുത്.- രാജ അഭിപ്രായപ്പെട്ടു.
പി.ആർ. വർഗീസ് അധ്യക്ഷത വഹിച്ചു. അബ്ദുൾ വഹാബ്, രാജാജി മാത്യു തോമാസ്, കെ.പി. രാജേന്ദ്രൻ, സി.സി. മുകുന്ദൻ എംഎൽഎ, യു.കെ. ഗോപാലൻ, സി.ആർ. വൽസൻ, എ.എസ്. ദിനകരൻ, കെ.പി. സന്ദീപ്, ഷീല വിജയകുമാർ എന്നിവർ പ്രസംഗിച്ചു.