വോട്ടിംഗ് മെഷീൻ കമ്മീഷനിംഗ് പൂർത്തിയായി
1417341
Friday, April 19, 2024 1:48 AM IST
ചാവക്കാട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി. സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണു പൂര്‍ത്തിയാക്കിയത്. ചാവക്കാട് എംആര്‍ആര്‍എം ഹൈസ്കൂളിലാണ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടത്തിയത്.
മണ്ഡലത്തില്‍ ആകെയുള്ള 189 ബൂത്തുകളിലേക്കായി റിസര്‍വ് ഉള്‍പ്പെടെ 226 വോട്ടിംഗ് യന്ത്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
വോട്ടിങ് യന്ത്രങ്ങളുടെ കണ്ട്രോള് യൂണിറ്റും ബാലറ്റ് യൂണിറ്റും 20 ശതമാനമാണ് റിസര്‍വായി ഒരുക്കിയിരിക്കുന്നത്. വി.വി. പാറ്റ്്് 30 ശതമാനം റിസര്‍വ് ഒരുക്കിയിട്ടുണ്ട്്്. ഗുരുവായൂര്‍ മണ്ഡലത്തിന്റെ വോട്ടിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രവും സ്്ട്രോംഗ് റൂമും എം.ആര്. രാമന് സ്്കൂളാണ്. വി.വി. പാറ്റില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്നതിനും മറ്റുമായി വിദ്ഗധരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ കമ്മീഷനിംഗ് പൂര്‍ത്തിയാക്കിയത്.
സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കു ന്ന യന്ത്രം 25-ന് രാവിലെ വിതരണം ചെയ്യും. മണ്ഡലത്തിന്റെ അസി. റിട്ടേണിംഗ് ഓഫീസറായ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ്. ഷീബ, ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസറായ തഹസില്‍ദാര്‍ ടി.പി. കിഷോര്‍, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ ആര്. സ്മിത, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി തഹസില്‍ദാര്‍ ഹുസൈന് എന്നിവരും വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗിന് നേതൃത്വം നല്കി.