തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വിജയിക്കും: ദീപാദാസ് മുൻഷി
1417077
Thursday, April 18, 2024 1:48 AM IST
തൃശൂർ: തെരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിയുമെന്നും ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
ഉത്തരേന്ത്യയിൽ ദയനീയപരാജയം ഏറ്റുവാങ്ങാൻ പോകുന്ന ബിജെപി, ദക്ഷിണേന്ത്യയിൽനിന്ന് എന്തെങ്കിലും മെച്ചമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ജനാധിപത്യബോധമുള്ള ജനത അതിനെ എതിർത്തു തോൽപ്പിക്കുമെന്നും അവർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എംപി, ഒ. അബ്ദുറഹ്മാൻകുട്ടി, ജോസഫ് ചാലിശേരി, കെ.കെ. കൊച്ചുമുഹമ്മദ്, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, രാജേന്ദ്രൻ അരങ്ങത്ത്, ജോണ് ഡാനിയൽ, സി.ഒ. ജേക്കബ്, ഡോ. നിജി ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.