റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ടി​പ്പ​ർ ലോ​റി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ
Thursday, April 18, 2024 1:48 AM IST
ചാ​ല​ക്കു​ടി: റെ​യി​ൽ​വേ കോ​മ്പൗ​ണ്ടി​ൽ ത​മി​ഴ്നാ​ട് ര​ജി​സ്റ്റേ​ഷ​ൻ നു​ള്ള ടി​പ്പ​ർ ലോ​റി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ.

മാ​സ​ങ്ങ​ളാ​യി ഈ ​ടി​പ്പ​ർ ലോ​റി ഇ​വി​ടെ കി​ട​ക്കു​ന്നു. ഇ​പ്പോ​ൾ ലോ​റി​യി​ൽ കാ​ടു​ക​യ​റി​ത്തുട​ങ്ങി. റെ​യി​ൽ​വേയു​ടെ പ​ണി​ക്ക് കൊ​ണ്ടു​വ​ന്ന​താ​ണ് വാഹനം.

ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. റെ​യി​ൽ​വേസ്റ്റേ​ഷ​നി​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ലോ​റി ത​ട​സ​മാ​യി മാ​റി​യി​രി​ക്ക​ുകയാ​ണ്.