ട്രെയിൻതട്ടി വയോധികൻ മരിച്ചു
1416984
Wednesday, April 17, 2024 11:19 PM IST
വടക്കാഞ്ചേരി: ഉത്രാളിക്കാവിന് സമീപം തീവണ്ടിതട്ടി വയോധികൻ മരിച്ചു. ഇന്നലെ വൈകീട്ട് 4.30 നാണ് അപകടം. ഏകദേശം 60 വയസ് തോന്നിക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.