ബൈക്ക് അപകടത്തിൽ ഗൃഹനാഥൻ മരിച്ചു
1416982
Wednesday, April 17, 2024 11:19 PM IST
പുന്നയൂർക്കുളം: നന്നംമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് കുടുംബ നാഥൻ മരിച്ചു. പുത്തൻപള്ളി പട്ടേരികുന്ന് പരേതനായ തൊഴുവാനൂർ കുഞ്ഞിമോന്റെ മകൻ ദിനേശൻ(43) ആണ് മരിച്ചത്. നന്നoമുക്ക് തരിയത്തായിരുന്നു അപകടം.
ചങ്ങരകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മാതാവ്: അമ്മു. ഭാര്യ: ഷിനി. സഹോദരങ്ങൾ: മനോജ്, മിനി, ഷീജ.