രാജ്യത്തെ രക്ഷിക്കാനുള്ള അവസാന ബസ്: കെ. മുരളീധരൻ
1416850
Wednesday, April 17, 2024 1:53 AM IST
പുന്നയൂർക്കുളം: ഇന്ത്യ രാജ്യത്തെ രക്ഷപ്പെടുത്താനുള്ള അവസാനത്തെ ബസാണ് ഈ തെരഞ്ഞെടുപ്പെന്ന് കെ. മുരളീധരൻ. ഈ ബസിൽ എല്ലാവരും കയറിയാലേ ഇന്ത്യയെ രക്ഷപ്പെടുത്താനാവൂയെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
അണ്ടത്തോട് തങ്ങൾപ്പടിയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാരാജ്യത്തെ നശിപ്പിച്ച നരേന്ദ്ര മോദിയെ താഴെ ഇറക്കണം. രാജ്യത്ത് ഇന്ത്യാസഖ്യത്തിന്റെ ഗവൺമെന്റാണ് അധികാരത്തിൽ വരിക- അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് സി.എച്ച്. റഷീദ്, ഒ. അബ്ദുറഹ്മാൻകുട്ടി, ആർ. വി. അബ്ദുൾ റഹീം, മന്ദലാംകുന്ന് മുഹമ്മദുണ്ണി, കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം പ്രസിഡന്റ് പി.പി. ബാബു, എ.എം. അലാവുദ്ദീൻ, എ.കെ. മൊയ്തുണ്ണി, യുഡിഎഫ് പുന്നയൂർക്കുളം പഞ്ചായത്ത് ചെയർമാൻ കെ.എച്ച്. റാഫി, എൻ.ആർ. ഗഫൂർ, മൂസ ആലത്തയിൽ തുടങ്ങിയവർ പ്രസംഗിച്ചു.