ഉളുമ്പത്തുകുന്നില്‍ വീടുകയറി ആക്രമണം
1416842
Wednesday, April 17, 2024 1:53 AM IST
കൊടകര: ഉളുമ്പത്തുകുന്നില്‍ വീടിനുനേരെ സംഘംചേര്‍ന്ന് ആക്രമണം നടത്തിയതായി പരാതി. വളാംതോളില് ചന്ദ്രന്റെ വീടിനു നേരെയാണു കഴിഞ്ഞ രാത്രി പന്ത്രണ്ടോളം പേരടങ്ങിയ സംഘം ആക്രമണം നടത്തിയത്. ഇവര്‍ പുതുക്കാട്, ചാലക്കുടി താലൂക്ക് ആശുപത്രികളിൽ ചികിത്സതേടി.
സംഘം ചേര്‍ന്നെത്തിയ യുവാക്കള്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വീട്ടുകാരെ ആക്രമിക്കുകയുമായിരുന്നവെന്നാണു പരാതി.
ആക്രമണത്തില്‍ ചന്ദ്രനും മക്കള്‍ക്കും സഹോദരനും പരിക്കേറ്റു. കൊടകര പോലീസ് കേസെടുത്തു.