പ്രോലൈഫ് നഴ്സസ് സെമിനാർ
1416839
Wednesday, April 17, 2024 1:53 AM IST
തൃശൂർ: അതിരൂപത ജോണ്‍പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ വിവിധ ആശുപത്രികളിലെആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവർക്കായുള്ള പ്രൊലൈഫ് സെമിനാർ നടത്തി.
ജെറുസലേം ധ്യാനകേന്ദ്രത്തി ലെ മിഷൻ എക്സിബിഷനോടനുബന്ധിച്ച് നടത്തിയ സെമിനാർ മണിപ്പൂർ ആർച്ച്ബിഷപ് എമരിറ്റസ് ഡോ. ഡൊമിനിക് ലൂമെൻ ചെടിക്കു വെള്ളമൊഴിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. നാഗ്പൂർ ആർച്ച്ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി.
അതിരൂപത പ്രോലൈഫ് സമിതി പ്രസിഡന്റ് ജെയിംസ് ആഴ്ചങ്ങാടൻ അധ്യക്ഷത വഹിച്ചു. ഫാമിലി അപ്പസ്തോലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ്, സെക്രട്ടറി ജോജു ജോസ് പെല്ലിശേരി, എം.എ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റൊ ഫ്രാൻസിസ്, പ്രോലൈഫ് ട്രെയ്നർ യുഗേഷ് പുളിക്കൻ എന്നിവർ ക്ലാസുകൾ നയിച്ചു. വൈസ് പ്രസിഡന്റ് രാജൻ ആന്റണി, യൂത്ത് കോ-ഒാർഡിനേറ്റർ ജോണ്‍ ജെയിംസ്, പ്രിൻസ് തുടങ്ങിയവർ നേതൃത്വം നൽകി.