കലാമണ്ഡലത്തിൽ കഥകളിയരങ്ങ്
1416838
Wednesday, April 17, 2024 1:53 AM IST
വടക്കാഞ്ചേരി: കേരള കലാമണ്ഡലം കല്പിതസർവകലാശാലയിൽ കഥകളിയരങ്ങ് അവതരണത്തിന്റെ ഭാഗമായി കിർമീരവധം കഥകളി നിള കാമ്പസിൽ നടന്നു.
കലാമണ്ഡലം മുൻ പ്രിൻസിപ്പലും ക്യാമ്പസ് മുൻ ഡയറക്ടറുമായ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കഥകളി വേഷം തെക്കൻ കളരി മേധാവി കലാമണ്ഡലം രവികുമാർ അധ്യക്ഷത വഹിച്ചു.
അധ്യാപകനായ കലാമണ്ഡലം തുളസികുമാർ പ്രസംഗിച്ചു. തുടർന്ന് നടന്നകഥകളിയിൽ ലളിതയായി ഡോ. കലാമണ്ഡലം സന്ദീപ് മോഹൻ, പാഞ്ചാലിയായി മിഥുൻ നായർ എന്നിവർ വേഷമിട്ടു. കലാമണ്ഡലം വി.വി. ബാബു, കലാമണ്ഡലം ഹരീഷ് കുമാർ എന്നിവർ സംഗീതം നൽകി. ചെണ്ടയിലും ഇടയ്ക്കയിലും കലാമണ്ഡലം വിനീഷ്, മദ്ദളത്തിൽ കലാമണ്ഡലം രഞ്ജിത്ത് എന്നിവർ അകമ്പടിയായി.നിരവധി വിദേശികളും കഥകളിപ്രേമികളും കഥകളി കാണാൻ എത്തിയിരുന്നു.