തൃശൂർ: തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുമാരനാശാന്റെ നൂറ്റമ്പതാം ജന്മവാർഷികാഘോഷങ്ങളുടെ സമാപനം സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ചേറൂർ സാഹിതിയിൽ നടത്തിയ പരിപാടിയിൽ പിയാർ കെ. ചേനം അധ്യക്ഷത വഹിച്ചു.
കവി വർഗീസാന്റണി മുഖ്യപ്രഭാഷണം നടത്തി. ഡോ. എസ്.കെ. വസന്തൻ മുഖ്യാതിഥിയായിരുന്നു.
നോവലിസ്റ്റ് കെ. രഘുനാഥൻ, എം.ഡി. രത്നമ്മ എന്നിവർ പ്രസംഗിച്ചു. ശ്രീജ നടുവം സ്വാഗതവും നഫീസത്ത് ബീവി നന്ദിയും പറഞ്ഞു.