ജനഹൃദയങ്ങള്‍ കീഴടക്കി കെ. മുളീധരന്റെ രണ്ടാംഘട്ടപര്യടനം ഇരിങ്ങാലക്കുടയില്‍
1415879
Friday, April 12, 2024 1:30 AM IST
ഇരിങ്ങാലക്കുട: ജനഹൃദയങ്ങള്‍ കീഴടക്കിയായിരുന്നു ഇരിങ്ങാലക്കുടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുളീധരന്റെ രണ്ടാം ഘട്ടപര്യടനം.
രാവിലെ കാറളം പഞ്ചായത്തിലെ കിഴുത്താണി ആൽപരിസരത്ത് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ പര്യടനം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം. പി. ജാക്സണ് അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന്, മുന്‍ എംപി സാവിത്രിലക്ഷ്മണന്‍, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനന്, സോണിയ ഗിരി, സതീഷ് വിമലന്, ബ്ലോക്ക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുര്യന്, മണ്ഡലം പ്രസിഡന്റുമാരായ എ.പി. വില്‍സണ്‍, എ.ഐ. സിദ്ധാര്ത്ഥന്, ശ്രീകുമാര്‍, ശശികുമാര്‍ ഇടപ്പുഴ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോസ് മൂഞ്ഞേലി, സുഭീഷ് കാക്കനാടന് എന്നിവര്‍ പ്രസംഗിച്ചു.
കാറളം, കാട്ടൂര്‍, പടിയൂര്‍, പൂമംഗലം, വേളൂക്കര മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളില്‍ പര്യടനം നടത്തി തൊമ്മാനയില്‍ സമാപിച്ചു.