ചിഹ്നങ്ങൾ അനുവദിച്ചു ; തൃശൂരിൽ ഒന്‍പത്, ആലത്തൂരിൽ അഞ്ച്, ചാലക്കുടിയിൽ 11 സ്ഥാനാർഥികൾ
1415254
Tuesday, April 9, 2024 6:06 AM IST
തൃശൂർ: നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോൾ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരത്തിന് ഒന്പതുപേർ. സ്വതന്ത്രനായി പത്രിക നൽകിയ കെ.ബി. സജീവ് മാത്രമാണു പിൻവലിച്ചത്.
സ്ഥാനാർഥികൾക്കുള്ള ചിഹ്നവും തൃശൂർ മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ വി.ആർ. കൃഷ്ണതേജ അനുവദിച്ചു. അംഗീകൃത ദേശീയ-സംസ്ഥാന പദവിയുള്ള പാർട്ടികളുടെ നാലുപേരും സ്വതന്ത്രരുൾപ്പെടെ അഞ്ചുപേരുമാണു മത്സരിക്കുന്നത്.
തൃശൂർ
സ്ഥാനാർഥികൾ - പാർട്ടി, സ്ഥാനാർഥി, ചിഹ്നം എന്ന ക്രമത്തിൽ:
ബഹുജൻ സമാജ് പാർട്ടിയുടെ അഡ്വ. പി.കെ. നാരായണൻ - ആന, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ കെ. മുരളീധരൻ - കൈപ്പത്തി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ അഡ്വ. വി.എസ്. സുനിൽകുമാർ - ധാന്യക്കതിരും അരിവാളും, ഭാരതീയ ജനതാ പാർട്ടിയുടെ സുരേഷ് ഗോപി - താമര, ന്യൂ ലേബർ പാർട്ടിയുടെ ദിവാകരൻ പള്ളത്ത് - മോതിരം. സ്വതന്ത്രരായി എം.എസ്. ജാഫർഖാൻ - കരിന്പുകർഷകൻ, ജോഷി വില്ലടം - തെങ്ങിൻതോട്ടം, പ്രതാപൻ - ബാറ്ററി ടോർച്ച്, സുനിൽകുമാർ - ക്രെയിൻ.
ആലത്തൂർ
പത്രിക പിൻവലിക്കൽ പൂർത്തിയായപ്പോൾ ആലത്തൂർ ലോ ക്സഭാ മണ്ഡലത്തിൽ ആകെ ഒന്‍പതു സ്ഥാനാർഥികൾ.
1. പി.എം. രമ്യ (രമ്യ ഹരിദാസ് ) - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ, 2. കെ. രാധാകൃഷ് ണന് - സിപിഎം - ചുറ്റികയും അരിവാളും നക്ഷത്രവും, 3. ടി.എന്‍. സരസു - ബിജെപി - താമര, 4. ഹരി അരുമ്പില്‍ - ബഹുജന്‍ സമാജ് പാര്‍ട്ടി - ആന, 5. വി. കൃഷ്ണന്‍കുട്ടി - സ്വതന്ത്രൻ - വജ്രം.
ചാലക്കുടി
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായി. ചാലക്കുടിയില്‍ 11 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. 12 പേര് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച മണ്ഡലത്തില്‍ ഭാരത് ധര്മജനസേനയുടെ ഡമ്മി സ്ഥാനാര്‍ഥിയായ സി.ജി. അനില്‍കുമാര്‍ പത്രിക പിന്‍വലിച്ചതോടെയാണ് അന്തിമപട്ടിക 11 ആയത്.
1. ബെന്നി ബഹനാന് - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ, 2. പ്രഫ. സി. രവീന്ദ്രനാഥ് - കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) - ചുറ്റിക അരിവാള്‍ നക്ഷത്രം, 3. റോസിലിന് ചാക്കോ - ബഹുജന്‍ സമാജ് പാര്‍ട്ടി - ആന, 4. കെ.എ. ഉണ്ണികൃഷ്ണന് - ഭാരത് ധര്‍മജനസേന - കുടം, 5. അഡ്വ. ചാര്‍ളി പോള്‍ - ട്വന്റി 20 പാര്‍ട്ടി - ഓട്ടോറിക്ഷ, 6. ഡോ. എം. പ്രദീപന് - സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) - ബാറ്ററി ടോര്‍ച്ച്, 7. അരുണ്‍ എടത്താടന്‍ - സ്വതന്ത്രന് - ഗ്യാസ് സിലിണ്ടര്‍, 8. ടി.എസ്. ചന്ദ്രന് - സ്വതന്ത്രന് - ലക്കോട്ട്, 9. കെ.സി. ജോണ്സണ് - സ്വതന്ത്രന് - അലമാര, 10. ബോസ്കോ കളമശേരി - സ്വതന്ത്രന് - കാമറ, 11. കെ.ആര്. സുബ്രന് - സ്വതന്ത്രന് - കളര്‍ ട്രേയും ബ്രഷും.
പോസ്റ്റൽ വോട്ട്: ഇന്ന്
അപേക്ഷ നൽകണം
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിച്ച ഉദ്യോഗസ്ഥർക്കു പോസ്റ്റൽ വോട്ട്/ഇഡിസി അപേക്ഷകൾ ഇന്നു രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ അതാതു നിയമസഭാ മണ്ഡലത്തിലെ പരിശീലനകേന്ദ്രങ്ങളിലുള്ള ഫെസിലിറ്റേഷൻ സെന്ററിൽ നൽകാം.
സ്വന്തം പാർലമെന്റ് മണ്ഡലത്തിനു പുറത്ത് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരാണ് ഫോം 12 ൽ അപേക്ഷിക്കേണ്ടത്. പോസ്റ്റിംഗ് ഓർഡർ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ചെലവു പരിശോധന
തൃശൂർ: തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണചെലവുകളുടെ പരിശോധന 12, 18, 23 തീയതികളിൽ നടക്കും. രാവിലെ പത്തുമുതൽ കളക്ടറേറ്റിലെ എക്സിക്യൂട്ടീവ് ഹാളിലാണ് പരിശോധന. സ്ഥാനാർഥികളോ ഏജന്റുമാരോ വരവുചെലവ് കണക്കുകൾ, വൗച്ചറുകൾ, ബില്ലുകൾ എന്നിവ ഹാജരാക്കണമെന്നു ജില്ലാ കളക്ടർ അറിയിച്ചു.