സംസ്ഥാന സർക്കാരിന്റെ വികസനക്കുതിപ്പ് തുടരും: മന്ത്രി എം.ബി. രാജേഷ്
1397171
Sunday, March 3, 2024 7:55 AM IST
എരുമപ്പെട്ടി: സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന വികസന കുതിപ്പ് തുടരുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി രാജേഷ്. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ നീണ്ടൂര്‍ - ആദൂര്‍ -വെള്ളറക്കാട് റോഡ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നീണ്ടൂര്‍ ഉദയ ക്ലബ് പരിസരത്ത് നടന്ന ചടങ്ങില്‍ എ.സി. മൊയ്തീന് എംഎല്‍എ അധ്യക്ഷനായി.
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് മീന സാജന്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജി. പ്രമോദ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി.എസ്.പുരുഷോത്തമന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലളിത ഗോപി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രമണി രാജന്, ടി.പി. ലോറന്‍സ്, ബീന രമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. മണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം. വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ജെ സ്മിത റിപ്പോർട്ട് അവതരിപ്പിച്ചു.