കേച്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്കു പരിക്ക്
1397167
Sunday, March 3, 2024 7:54 AM IST
കേച്ചേരി: കുന്നംകുളം ഹൈവേയിലെ കേച്ചേരി പാലത്തിനു സമീപം ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് പരിക്ക്. മൂന്നാർ സ്വദേശി പളനിസാമിയുടെ മകൻ എസാക്കി മുത്തു(38)വിനാണു പരിക്ക്. ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.35ന് ആയിരുന്നു അപകടം.
കൈപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾക്കു പരിക്ക്
കൈപ്പറമ്പ്: കൈപ്പറമ്പ് പെട്രോൾ പമ്പിനു സമീപം ഇന്നലെ വൈകുന്നേരം 6.15 ന് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് പരിക്ക് പറ്റിയ ആറ്റിങ്ങൽ സ്വദേശി നന്ദനം വീട്ടിൽ ദേവാനന്ദൻ(24)നെ കേച്ചേരി ആകട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്കു പരിക്ക്
തലക്കോട്ടുകര: ചന്ദപ്പടിയിൽ ഇന്നലെ വൈകീട്ട് 4.30ഓടെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കുപറ്റിയ സ്കൂട്ടർ യാത്രികൻ തലക്കോട്ടുകര സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ ഫ്രാൻസിസ്(78), ബൈക്ക് യാത്രികരായ തലക്കോട്ടുകര സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ അൾജോ(26), കുറ്റിക്കാട്ട് വീട്ടിൽ ജെഫ്രിൻ(20) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ എത്തിച്ചു.