ചിമ്മിനി ഡാമിൽ വരയാടുകളെ കണ്ടെത്തി
1397165
Sunday, March 3, 2024 7:54 AM IST
പുതുക്കാട്: ഉയർന്ന മലനിരകളിൽ കണ്ടുവരുന്ന അപൂർവയിനം വരയാടുകളെ ചിമ്മിനിയില്‍ കണ്ടെത്തി. തെക്കന്‍ പശ്ചിമഘട്ടത്തില്‍ 1100 മുതല്‍ 2695 മീറ്റര്‍ വരെ ഉയരമുള്ള പര്‍വതപ്രദേശങ്ങളിലെ പുല്‍മേടുകളിലും പാറക്കെട്ടുകളിലും കാണുന്ന രണ്ട് വരയാടുകളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചിമ്മിനി ഡാമിന്റെ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതു വനപാലകര്‍ കണ്ടെത്തിയത്. രാജ്യത്ത് നിലവിൽ രണ്ടായിരത്തിൽ താഴെ എണ്ണം മലയാടുകൾ മാത്രമാണുള്ളത്.
ഉയര്‍ന്ന മലനിരകളില്‍ കാണുന്ന നീലഗിരി തഹര്‍ എന്ന വരയാടുകൾ താരതമ്യേന ചൂടുകൂടിയ താഴ്ന്ന പ്രദേശമായ ചിമ്മിനിയില്‍ എങ്ങനെ എത്തിയെന്ന കൗതുകത്തിലാണ് വനംവകുപ്പ് അധികൃതർ. ഇവയ്ക്കു തണുപ്പാണ് പ്രിയം. നീലഗിരി ട്രാഗസ് ഹൈലോക്രിയസ് എന്ന ശാസ്ത്രനാമത്തിലാണ് നീലഗിരി തഹര്‍ എന്ന വരയാടുകൾ അറിയപ്പെടുന്നത്. രാജ്യത്തു കാണപ്പെടുന്ന 12 കുളമ്പുള്ള സസ്തനി ഇനങ്ങളില്‍ ദക്ഷിണേന്ത്യയിലുള്ള ഏകയിനം വരയാടാണ് ഇത്.
പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ ശിഥിലീകരണം, വേട്ടയാടല്‍, കാലാവസ്ഥാ വ്യതിയാനം, വര്‍ധിച്ചുവരുന്ന മനുഷ്യകൈയേറ്റം എന്നിവമൂലം വരയാടിനെ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിരിക്കുകയാണ്.
ചിമ്മിനി വന്യജീവിസങ്കേതത്തില്‍ നീലഗിരി തഹര്‍ വരയാടുകൾ എത്തിയത് ഇവിടത്തെ ജൈവവൈവിധ്യ, ആവാസവ്യവസ്ഥകളെ സംരക്ഷിക്കേണ്ടതിനെ ക്കുറിച്ചും ഓർമിപ്പിക്കുന്നു.