‘ജോബത്തോണ്’ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു
1396739
Saturday, March 2, 2024 1:50 AM IST
മേലൂർ: നിർമല ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ജോബത്തോണ് - മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു.
വിവിധ മേഖലകളിൽനിന്നായി പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസ്, ടാറ്റാ മോട്ടോഴ്സ്, നിപ്പോണ്‍ ടൊയോട്ട, ഇന്റോണ് കിയ, അറ്റീസ്, ബൈ അഞ്ജലി, ഇസാഫ്, ഗ്രേപ് വൈ ൻ തുടങ്ങി അന്‍പതോളം കന്പനികൾ പരിപാടിയിൽ ഭാഗമായി. നിർമല ഇൻസ്റ്റിറ്റ്യൂഷനൊപ്പം മറ്റു കോളജുകളിലെയും വിദ്യാർഥികൾ ജോബ് ഫെയറിൽ പങ്കെടുത്തു.
എൻജിനീയറിംഗ്, ബിസിനസ് മാനേജ്മെന്റ്, കന്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം, കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, ട്രാവൽ ആൻഡ് ടൂറിസം, ഇംഗ്ലീഷ്, ഫുഡ് ടെക്നോളജി, മൾട്ടിമീഡിയ, പോളിടെക്നിക് എന്നീ വിഷയങ്ങളിലെ അവസാനവർഷ വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.
മുൻ എംപ്ലോയ്മെന്റ് ഓഫീസർ (വൊക്കേഷണൽ ഗൈഡൻസ്, തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ്) വി.എം. ഹംസ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നിർമല ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഡയറക്ടർ ഓഫ് സ്റ്റുഡന്റ് എക്സ്പീരിയൻസ് വർഗീസ് സജീവ് വട്ടോളി, പ്രിൻസിപ്പൽ ഡോ. ഷാജു ഒൗസേപ്പ്, ആൻമേരി എന്നിവർ സന്നിഹിതരായി.