സിയലെൻഡോസ്കോപ്പിയിലൂടെ ഉമിനീർഗ്രന്ഥിയിലെ കല്ലുനീക്കി
1396737
Saturday, March 2, 2024 1:50 AM IST
തൃശൂർ: സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്ററിൽ നടന്ന സിയലെൻഡോസ്കോപ്പി അപൂർവശസ്ത്രക്രിയ വഴി ഉമിനീർഗ്രന്ഥിയിലെ ഒരു സെന്റീമീറ്റർ വലിപ്പമുള്ള കല്ല് നീക്കംചെയ്തു. വലത്തേ ഉമിനീർഗ്രന്ഥിയിൽ കല്ലുമായി കഴിഞ്ഞിരുന്ന ഇരുപത്തഞ്ചു വയസുകാരനാണ് ഇൗ അപൂർവനേട്ടം.
ഇഎൻടി ശസ്ത്രക്രിയാ വിദ ഗ്ധൻ ഡോ. വിവേക് ശശീന്ദ്രന്റെ നേതൃത്വത്തിൽ സൺ ആശുപത്രിയിലെ ഇഎൻടി സർജൻ ഡോ. ദീപ തോമസ്, അനസ്തെറ്റിസ്റ്റ് ഡോ. ഇന്ദു മേനോൻ എന്നിവരടങ്ങുന്ന സംഘമാണ് തൃശൂരിൽ ആദ്യമായി നടന്ന ഇൗ ശസ്ത്രക്രി യയ്ക്കു നേതൃത്വം നൽകിയത്.
കഴുത്തിൽ വലിയ മുറിവുണ്ടാക്കി തുറന്ന ശസ്ത്രക്രിയവഴി ഉമിനീർഗ്രന്ഥി പൂർണമായും നീക്കംചെയ്യുന്ന സാധാരണ രീതി ഉപേക്ഷിച്ചാണ് എൻഡോസ് കോപ്പി വഴി ഉമിനീർഗ്രന്ഥിയിലെ കല്ലുമാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയാരീതി സംഘം പരീക്ഷിച്ചത്.
ഉമിനീർഗ്രന്ഥി പൂർണമായും നീക്കം ചെയ്യുന്പോഴുണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാനാ കുന്നതും ഒരു ദിവസംമാത്രം ആ ശുപത്രിയിൽ കഴിഞ്ഞാൽ മതിയെന്നതും ഇത്തരം ശസ്ത്ര ക്രിയയുടെ നേട്ടമാണ്.