സ്നേഹസന്ദേശയാത്ര അളഗപ്പനഗര്‍ ബ്ലോക്കില്‍ പര്യടനം നടത്തി
1396736
Saturday, March 2, 2024 1:50 AM IST
പുതുക്കാട്: ടി.എന്‍. പ്രതാപന് എംപി നയിക്കുന്ന വെറുപ്പിനെതിരെ സ്നേഹസന്ദേശയാത്ര കോണ്‍ഗ്രസ് അളഗപ്പനഗര്‍ ബ്ലോക്കില്‍ പര്യടനം നടത്തി. യുഡിഎഫ് ചെയര്മാന് എം.പി. വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അലക്സ് ചുക്കിരി അധ്യക്ഷനായി.
ടി.ജെ. സനീഷ്കുമാര് ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, കെപിസിസി സെക്രട്ടറിമാരായ സുനില്‍ അന്തിക്കാട്, രാജേന്ദ്രന് അരങ്ങത്ത്, കെ.ബി. ശശികുമാര്‍, ഡിസിസി സെക്രട്ടറിമാരായ കെ. ഗോപാലകൃഷ്ണന്, കല്ലൂര്‍ ബാബു, ടി.എം. ചന്ദ്രന്, സെബി കൊടിയന്‍, കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധന് കാരയില്‍, മുന്‍എംഎല്‍എ എം.കെ. പോള്സന് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. കരുവാപ്പടിയില്നിന്നും ആരംഭിച്ച സ്നേഹസന്ദേശയാത്ര വരന്തരപ്പിള്ളി പൗണ്ടില്‍ സമാപിച്ചു.