കല്ലൂർ നായരങ്ങാടിയിൽ കെ സ്റ്റോർ ആരംഭിച്ചു
1396732
Saturday, March 2, 2024 1:50 AM IST
കല്ലൂർ: നായരങ്ങാടിയിൽ പുതിയ കെ.സ്റ്റോർ ആരംഭിച്ചു. കെ.കെ. രാമചന്ദ്രൻ എംഎൽഎ കെ.സ്റ്റോർ ഉദ്ഘാടനം ചെയ്തു.
തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾസൺ തെക്കുംപീടിക, താലൂക്ക് സപ്ലൈകോ ഓഫീസർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പുതുക്കാട് മണ്ഡലത്തിലെ മൂന്നാമത്തെ കെ സ്റ്റോർ ആണ് നായരങ്ങാടിയിൽ ആരംഭിച്ചത്. നേരത്തെ പാഴായിലും കോടാലിയിലും കെ സ്റ്റോർ ആരംഭിച്ചിരുന്നു.