വർഗീയതയ്ക്ക് എതിരെ ശബ്ദമുയർത്തി സഹ്റ രിഹാന
1377298
Sunday, December 10, 2023 3:02 AM IST
തൃശൂർ: വർഗീയതയ്ക്കെതിരെ ഘോരംഘോരമായി പ്രസംഗിച്ച സഹ്റ രിഹാനയ് ക്കു ഹൈസ് കൂൾ വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം. വർഗീയത മൂലം തകരുന്ന സുഹൃദ്ബന്ധത്തിന്റെ കഥയാണ് അവതരിപ്പിച്ചത്.
കഥയുണ്ടാക്കി പ്രസംഗം സ്വയം പഠിച്ചതായതിനാൽ അവതരണത്തിൽ തനതുശൈലി പ്രകടമായിരുന്നു. പുതിയങ്ങാടി മോഡൽ ഹൈസ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനിയായ സഹ്റ രിഹാന അറബിക് അധ്യാപകനായ എസ്. ഫസലിന്റെയും ജുബീനയുടെയും മകളാണ്. ഹൈസ്്കൂൾ വിഭാഗം മലയാളം കഥാപ്രസംഗത്തി ലും മത്സരിക്കുന്നുണ്ട്.
ആശയഗാംഭീര്യംകൊണ്ടും അവതരണശൈലിയിലെ വ്യത്യസ്തതകൊണ്ടും പ്രസംഗമത്സരം നിലവാരം പുലർത്തിയതായി വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.