ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളിക്ക് 10 വര്‍ഷം കഠിനതടവ്
1374347
Wednesday, November 29, 2023 2:44 AM IST
ഇരിങ്ങാലക്കുട: എഴ് വയസുകാരിയായ ബാലികക്കു നേരെ ലൈംഗിക അതിക്രമം കാണിച്ച 70 കാരനെ 10 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴ അടയ്ക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി.ആര് രവിചന്ദര്‍ വിധിച്ചു. തമിഴ്നാട് തേനാംപട്ടി സ്വദേശി പളനിയപ്പനെയാണ് ശിക്ഷിച്ചത്. 2018 നവംബര്‍ ആറിനായിരുന്നു സംഭവം.
വീട്ടുജോലിക്കായി എത്തിയതായിരുന്നു പ്രതി. 16 സാക്ഷികളെയും 13 രേഖകളും വിചാരണ വേളയില്‍ പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു. എസ് ഐ സി.വി ബിബിന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ സുരേഷ്കുമാര്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ വിജു വാഴക്കാല ഹാജായി. സീനിയര്‍ സിപിഒ ടി.ആര് രജനി നടപടികള്‍ ഏകോപിപ്പിച്ചു. പിഴ സംഖ്യ അതി ജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും വിധിച്ചിട്ടുണ്ട്.