ഗുരുവായൂരപ്പന് വഴിപാടായി വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങൾ
1374339
Wednesday, November 29, 2023 2:36 AM IST
ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി വെള്ളിപൂശിയ മൂന്ന് നെറ്റിപ്പട്ടങ്ങൾ സമർപ്പിച്ചു. തൃശൂർ അരിമ്പൂർ സ്വദേശി മോഹനനാണ് ഇന്നലെ വൈകീട്ട് നെറ്റിപ്പട്ടങ്ങൾ സമർപ്പിച്ചത്.
മണ്ഡലകാലത്ത് വിശേഷാൽ ശീവേലിക്ക് ഉപയോഗിക്കുന്നതിനാണ് ഈ നെറ്റിപ്പട്ടം സമർപ്പിച്ചത്. ക്ഷേത്രം അസിസ്റ്റന്റ് മാനേജർമാരായ രാമകൃഷ്ണൻ, സുശീല എന്നിവർ സന്നിഹിതരായി.