ഭാര്യാസഹോദരനെ വധിക്കാന്‍ ശ്രമം: പ്രതിക്ക് 11 വർഷം തടവും പിഴയും
1374331
Wednesday, November 29, 2023 2:26 AM IST
ചാവക്കാട്: ഭാര്യാസഹോദരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും 40,000 പിഴയും. മണത്തല പുളിച്ചിറകെട്ട് തെരുവത്ത് കല്ലിങ്ങൽ വീട്ടിൽ ഫൈസലി(40)നെയാണ് ചാവക്കാട് അസി.സെഷൻസ് കോടതി ശിക്ഷിച്ചത്.
2016 സെപ്റ്റംബർ 12 ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. സഹോദരിയെ മർദിക്കുന്ന വിവരം ഫോണിൽകൂടി അറിഞ്ഞ സഹോദരന്മാരായ മുനീറും ഷൗക്കത്തലിയും പെരുന്നാൾദിവസം സഹോദരി ഫൈസിയെ കാണാൻപോയി.
ഇക്കാര്യം ചോദിച്ചപ്പോൾ ഷൗക്കത്തലിയുടെ വയറ്റിൽ കുത്തുകയായിരുന്നു. സംഭവംകണ്ട് ഫൈസിയും മുനീറും ബഹളംവച്ചപ്പോൾ പ്രതി ഫൈസൽ ഓടിരക്ഷപ്പെട്ടു. ഷൗക്കത്തലി രാജാ ആശുപത്രിയിലും അമലയിലും ചികിത്സ തേടി. പ്രതിയെ പിന്നീട് എസ്ഐ എം.കെ. രമേഷ് അറസ്റ്റുചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത്കുമാർ ഹാജരായി.