എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക നാലുവർഷമായി നൽകുന്നില്ല
1374324
Wednesday, November 29, 2023 2:14 AM IST
തൃശൂർ: എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക മുടങ്ങിയിട്ട് നാലു വർഷമാകുന്നു. 2019-20 അധ്യയനവർഷം മുതൽ സ്കോളർഷിപ്പ് തുക ലഭിച്ചിട്ടില്ല. എൽപിയിൽ സ്കോളർഷിപ്പ് നേടിയാൽ1000 രൂപയും യുപിയിൽ 1500 രൂപയും വീതം മൂന്നുവർഷമാണ് വിദ്യാർഥിക്കു ലഭിക്കുക. കഴിഞ്ഞ നാലുവർഷമായി ഇതു നൽകുന്നില്ല.
അധ്യാപകരും വിദ്യാർഥികളും ഒത്തുചേർന്ന് കഠിനപരിശ്രമം നടത്തിയാണ് സ്കോളർഷിപ്പിന് അർഹത നേടുന്നത്. അവർക്കു നല്കുന്ന ഒരു അംഗീകാരം നാലുവർഷമായി മുടങ്ങിക്കിടക്കുന്നത് ഖേദകരമാണെന്ന് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.