കരൂപ്പടന്നയിൽ ബസിനു പിന്നിൽ ടോറസ് ലോറിയിടിച്ചു
1374315
Wednesday, November 29, 2023 2:14 AM IST
തൃശൂർ: കൊടുങ്ങല്ലൂരിനു സമീപം കരൂപ്പടന്നയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിനു പിന്നിൽ ടോറസ് ലോറിയിടിച്ച് നിരവധി യാത്രക്കാർക്കു പരിക്കേറ്റു.
പരിക്കേറ്റവരെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. കരൂപ്പടന്ന പാലത്തിനു സമീപം ഇന്നലെ രാവിലെ 11നായിരുന്നു അപകടം. ഹംപ് കയറുന്നതിനിടെ ബസിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.
തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന മിഷാൽ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്കു വരുന്പോഴായിരുന്നു അപകടം.