ഗോവണിയിൽനിന്നു വീണ് യുവാവ് മരിച്ചു
1374208
Tuesday, November 28, 2023 11:28 PM IST
കൈപ്പറമ്പ്: വീട്ടിലെ ഗോവണിയിൽനിന്ന് താഴേക്ക് ഇറങ്ങുമ്പോൾ കാൽവഴുതി വീണ് യുവാവ് മരിച്ചു. ആറംപിള്ളി കുമ്പളക്കാട്ടിൽ അനിൽകുമാർ(48) ആണ് മരിച്ചത്. സംസ്കാരം നടത്തി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ലോട്ടറി വില്പനക്കാരനായിരുന്നു. ഭാര്യ: സുജാത.(വനിത കേരള കോൺഗ്രസ് കൈപ്പറമ്പ് മണ്ഡലം സെക്രട്ടറി). മക്കൾ: സങ്കീർത്തന, സാന്ദ്ര, അമൽനാഥ്.