റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍
1374089
Tuesday, November 28, 2023 1:57 AM IST
തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുപൊതികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഗോവണിക്കു സമീപമാണ് അഞ്ചു പൊതികളിലായി 4.920 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇത് കൊണ്ടുവന്നവരെ പിടികൂടാനായില്ല.
നേരത്തേയും റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ട്രെയിന്‍മാര്‍ഗം കഞ്ചാവ് കടത്തുന്നുണ്ടെന്ന് നേരത്തേതന്നെ സൂചന ലഭിച്ചിരുന്നു. ഇങ്ങനെ കൊണ്ടുവരുന്ന കഞ്ചാവ് പ്ലാറ്റ് ഫോമില്‍ വച്ചശേഷം ബന്ധപ്പെട്ടവര്‍ക്ക് കോഡ് ഭാഷയില്‍ വിവരം നല്കി അവരെത്തി എടുത്തുകൊണ്ടുപോകുകയാണ് പതിവെന്നാണ് പ്രാഥമിക് നിഗമനം. ഇത്തരത്തില്‍ നിരവധി പേര് സ്റ്റേഷനിലും പരിസരത്തും ഉണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്.