ആഫ്രിക്കൻ ഒച്ചുകൾക്ക് എന്ത് നവകേരള സദസ്!?
1374085
Tuesday, November 28, 2023 1:57 AM IST
മേലൂർ: കൃഷി മാത്രമല്ല സർക്കാർ പോസ്റ്ററുകളും നശിപ്പിക്കും, ""മനസിലായോ സാറേ...''
കർഷകരുടെ കൃഷികളും വിളകളും തിന്നുതീർത്ത ആഫ്രിക്കൻ ഒച്ചുകൾ രാഷ്ട്രീയ പാർട്ടികളെ തമ്മിൽ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരിക്കുന്നു. പൂലാനി നിലംപതി ജംഗ്ഷൻ ചെട്ടിത്തോപ്പുകടവ് റോഡിൽ പൊതുകിണറിന്റെ ചുറ്റുമതിലിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമുള്ള നവകേരള സദസിന്റെ പോസ്റ്ററുകൾ ഇവ തിന്നുതീർത്ത നിലയിലാണ്. വലിച്ചുകീറിയ രീതിയിലുള്ള പോസ്റ്ററുകൾക്കുപിന്നിൽ ആരെന്ന ചോദ്യത്തിനൊടുവിൽ ആഫ്രിക്കൻ ഒച്ചുകളാണെന്നു കണ്ടെത്തിയത് ഉപകാരപ്രദമായെന്നു നാട്ടുകാർ പറയുന്നു. ഏതാനും നാളുകൾക്കുമുമ്പ് സമാനരീതിയിൽ രാഷ്ട്രീയ പോസ്റ്ററുകൾ തിന്നുതീർത്തിരുന്നു. കർഷകരെ മാത്രമല്ല സർക്കാരിനെയും വെല്ലുവിളിക്കുകയാണ് ആഫ്രിക്കൻ ഒച്ചുകൾ.
പല തവണകളിലായി ഇവയെ ഉന്മൂലനം ചെയ്യാനുള്ള നിരവധി പരിപാടികൾ സംഘടിപ്പിച്ചുവെങ്കിലും ഫലം കണ്ടില്ല.