കോൺഗ്രസ് ശില്പശാല നടത്തി
1374080
Tuesday, November 28, 2023 1:57 AM IST
വാടാനപ്പള്ളി: മണലൂർ ബ്ലോക്കിലെ അഞ്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള 101 ബൂത്ത് കമ്മിറ്റിയിൽ നിന്നും തെരെഞ്ഞെടുത്ത 350 ബൂത്ത് നേതാക്കൾക്കുള്ള ഏകദിന ശില്പശാല വാടാനപ്പള്ളി ധന്യ റിസോർട്ട്സിൽ നടന്നു. ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ ശില്പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. ദീപൻ അധ്യക്ഷനായി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ.കെ. ബാബു, പി.കെ. രാജൻ, സി.എം. നൗഷാദ്, വി.ജി. അശോകൻ, കെ.ബി. ജയറാം, അഡ്വ. വി. സുരേഷ് കുമാർ, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് എന്നിവർ സംസാരിച്ചു. അഡ്വ. പി.കെ. അബ്ദുൾ റഷീദ്, എഡിസൺ ഫ്രാങ്ക്സ് ക്ലാസുകൾ നയിച്ചു.
സമാപന സമ്മേളനം മുൻ എംഎൽഎ പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ്, സുനിൽ അന്തിക്കാട്, എം.എ. മുസ്തഫ, പി.ബി. ഗിരീഷ്, ജിൽസൺ തോമസ്, എം.വി. അരുൺ, ജെൻസൺ തോമസ്, വി.സി. ഷീജ, പി. മണികണ്ഠൻ, എൻ.ആർ. അജിത് പ്രസാദ് പ്രസംഗിച്ചു.