വലപ്പാട് ഉപജില്ല കലോത്സം ഇന്നുമുതൽ
1373755
Monday, November 27, 2023 2:02 AM IST
തൃപ്രയാർ: വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം ഇന്നുമുതൽ 30വരെ നാട്ടിക എസ്എൻ ട്രസ്റ്റ് സ്കൂളിൽ നടക്കും. അറബി കലോത്സവവും സംസ്കൃതോത്സവവും വിവിധ വേദികളിൽ നടക്കും. നാട്ടിക പ്രധാന വേദിയടക്കം 16 വേദികളിലായാണു മത്സരം. പെരിഞ്ഞനം, കൈപ്പമംഗലം, എടതിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ പഞ്ചായത്തുകളിലെ 96 വിദ്യാലയങ്ങളിൽനിന്നു 7160 വിദ്യാർഥികൾ പങ്കെടുക്കും.
ഗസ്റ്റാൾട്ട് അക്കാദമി, മേൽതൃക്കോവിൽ ക്ഷേത്രഹാൾ, തൃപ്രയാർ എസ്എൻഡി എൽപിഎസ്, എസ്എൻ ഹാൾ നാട്ടിക, തൃപ്രയാർ സെഞ്ചുറി പ്ലാസ, നാട്ടിക ലൈബ്രറി ഹാൾ, തൃപ്രയാർ എയുപിഎസ്, തൃപ്രയാർ എസ്വി യുപിഎസ്, മറ്റു കലോത്സവവേദികൾ.
28ന് രാവിലെ 9.30ന് ടി.എൻ. പ്രതാപൻ എംപി കലോത്സവം ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എംഎൽഎ കലോത്സവ സന്ദേശം നൽകും. 30ന് വൈകിട്ടു നാലിനു സമാപന സമ്മേളനം ഇ.ടി. ടൈസണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ മുരളി പെരുനെല്ലി, എൻ.കെ . അക്ബർ, തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ എന്നിവർ പങ്കെടുക്കും.
കലോത്സവ വിജയികൾക്കുള്ള സമ്മാനവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിക്കും. വാർത്ത സമ്മേളനത്തിൽ ചെയർമാനും നാട്ടിക പഞ്ചായത്തു പ്രസിഡന്റുമായ എം.ആർ. ദിനേശൻ, ജനറൽ കണ്‍വീനർ ജയ ബിനി, എഇഒ എം.എ. മറിയം, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ എ. സിത, പബ്ലിസിറ്റി കണ്‍വീനർ വി. കല എന്നിവർ പങ്കെടുത്തു.