ഐഎൻടിയുസി ശില്പശാല
1373754
Monday, November 27, 2023 2:02 AM IST
വടക്കാഞ്ചേരി: രാജ്യത്തു തൊഴിലാളി സമൂഹം കടുത്ത വെല്ലുവിളി നേരിടുന്നെന്ന് ഐ എൻടിയുസി ജില്ല പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി. ഐഎൻടിയുസി വടക്കാഞ്ചേരി നിയോജകമണ്ഡലം ശില്പശാല അന്പലപ്പാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ. ഹരിദാസ്, എം.ആർ. രവീന്ദ്രൻ, കെ.എൻ. നാരായണൻ, സി.ആർ. ജയ്സണ്, ഉമ ബാലകൃഷ്ണൻ, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ഡിസിസി സെക്രട്ടറി കെ. അജിത് കുമാർ, ഡിസിസി ജനറൽ സെക്രട്ടറി പി.ജെ. രാജു, വടക്കാഞ്ചേരി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ്, ഐഎൻടിയുസി ജില്ല ട്രഷറർ കെ. ജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജോണ്സണ് അവക്കാരൻ, ബാബു വാര്യർ, ബാബു കണ്ണനായ്ക്കൽ, ബിജു ഇസ്മയിൽ, ബാബുരാജ് കണ്ടേരി, കെ.എ. രാജീവ്, വി.എ. ഷാജി, വി.എ. ഷംസുദ്ദീൻ, ഫിലോമിന ജോണ്സണ് എന്നിവർ പ്രസംഗിച്ചു.