ഭാരതപ്രവേശന തിരുനാളിനു സമാപനം
1373750
Monday, November 27, 2023 2:02 AM IST
കൊടുങ്ങല്ലൂർ: ആഴമേറിയ ക്രിസ്തു അനുഭവവും ധീരമായ ക്രൈസ്തവ സാക്ഷ്യവുമാണു ക്രിസ്ത്യാനിക്കുണ്ടാകേണ്ടതെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ. അഴീക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർഥകേന്ദ്രത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരതപ്രവേശന തിരുനാൾ സമാപന ദിവസം രാവിലെ 10ന് പൊന്തിഫിക്കൽ സമൂഹദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
അഴീക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർഥകേന്ദ്രത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരത പ്രവേശനതിരുന്നാളും മാർത്തോമാശ്ലീഹായുടെ വലതുകര തിരുശേഷിപ്പ് റോമിൽനിന്ന് തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചതിന്റെ 70-ാം വാർഷികവും സംയുക്തമായാണു 17 മുതൽ 26വരെ ആഘോഷിച്ചത്.
തീർഥകേന്ദ്രം റെക്ടർ ഫാ. സണ്ണി പുന്നേലിപ്പറന്പിൽ, ഫാ. ഡേവിസ് പനക്കൽ, ഫാ. ജോർജ് കല്ലൂക്കാരൻ, ഫാ. ആന്റണി വേലത്തിപ്പറന്പിൽ, ഫാ. ഡേവിസ് കാച്ചപ്പിള്ളി, ഫാ. ജെയ്ൻ, ഫാ. തോംസണ് അറക്കൽ, ഫാ. ജെ.ബി. പുത്തൂർ, ഫാ. ജിയാന്റോ തുടങ്ങിയവർ സഹകാർമികരായി. തിരുക്കർമങ്ങൾക്കു ശേഷം വൈകിട്ട് ആറുവരെ തിരുശേഷിപ്പു വണങ്ങി പ്രാർഥിക്കാൻ സൗകര്യമൊരുക്കി. വൈകിട്ട് നാലിനു പെരിയാർ നദിയിലൂടെ അഴിമുഖംവരെ ആഘോഷമായ തിരുനാൾ പ്രദക്ഷിണമുണ്ടായി.
ഏഴിനു വടകര കാഴ്ച കമ്യൂണിക്കേഷൻസിന്റെ നാടകവും അരങ്ങേറി. ഡിസംബർ മൂന്നിനാണ് എട്ടാമിടം. വൈകിട്ട് അഞ്ചിനു ദിവ്യബലിയോടെ തിരുനാളിനു കൊടിയിറങ്ങും.