കായികോപകരണങ്ങൾ വിതരണം ചെയ്തു
1373740
Monday, November 27, 2023 2:02 AM IST
പെരിഞ്ഞനം: കായിക ലഹരി പദ്ധതിയിൽ ഉൾപ്പെടുത്തി പെരിഞ്ഞനം വെസ്റ്റ് എൽപി സ്കൂളിന് കായികോപകരണങ്ങൾ വിതരണം ചെയ്തു.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഹേമലത രാജു കുട്ടൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സ്നേഹദത്ത് അധ്യക്ഷനായിരുന്നു. ദേശീയ അവാർഡ് ജേതാവ് നജീബ് എക്സൽ മുഖ്യാതിഥിയായി. മതിലകം ബ്ലോക്ക് ഡിവിഷൻ മെന്പർ ആർ.കെ.ബേബി പദ്ധതി വിശദീകരിച്ചു.
വാർഡ് മെംബർമാരായ സന്ധ്യ സുനിൽ, ജയന്തി മനോജ്, പ്രധാന അധ്യാപിക ശർമിള, പിടിഎ പ്രസിഡന്റ് സജിനി തുടങ്ങിയവർ പ്രസംഗിച്ചു.
മതിലകം ബ്ലോക്ക് പതിനാലാം വാർഡ് മെംബർ ആർ.കെ. ബേബിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കായിക ലഹരി പദ്ധതിയിലൂടെ നിരവധി പ്രവർത്തനങ്ങളാണു നടത്തുന്നത്.