പുഴയ്ക്കലിൽ ലോറിക്കു പിന്നിൽ കാറിടിച്ചു യുവാവ് മരിച്ചു
1373644
Sunday, November 26, 2023 11:18 PM IST
പൂങ്കുന്നം: പുഴയ്ക്കൽ നെസ്റ്റ് സൂപ്പർ മാർക്കറ്റിനു സമീപം നിർത്തിയിട്ട നാഷണൽ പെർമിറ്റ് ലോറിയിൽ കാറിടിച്ച് ഒരു മരണം. കാർ യാത്രികനായ പറവൂർ നോർത്തിൽ പ്രായപ്പള്ളി വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ നീതിഷ് (30) ആണു മരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചിനാണു സംഭവം. തകരാറിനെത്തുടർന്നു ശനിയാഴ്ച രാവിലെ നിർത്തിയിട്ട ലോറിക്കു പിന്നിലാണു നിതീഷ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചത്. സുഹൃത്തുക്കളായ ശ്രീലാൽ, രാഹുൽ എന്നിവർക്കും പരിക്കുണ്ട്. ഇവരെ ഗുരുതരാവസ്ഥയിൽ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച നിതീഷ് പാലാരിവട്ടം ഖാദി ബോർഡ് ഉദ്യോഗസ്ഥനാണ്.
സുഹൃത്തുക്കളെ ഗുരുവായൂരിൽനിന്നു കാറിൽ കയറ്റി റെയിൽവേ സ്റ്റേഷനിലേക്കു വരികയായിരുന്നു. ചാറ്റൽമഴയും പുതിയ റേഡിലൂടെയുള്ള അമിത വേഗതയുമാണു വാഹനത്തിന്റെ നിയന്ത്രണംവിടാൻ കാരണമെന്നാണു നിഗമനം. തൃശൂർ വെസ്റ്റ് പോലീസ് നടപടികൾ സ്വീകരിച്ചു.