പാ​ല​ത്തി​ൽ നി​ന്നു പു​ഴ​യി​ൽ ചാ​ടി​യ ആ​ൾ മ​രി​ച്ചു
Sunday, November 26, 2023 11:18 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട - തി​രു​ത്തി​പ്പു​റം പാ​ല​ത്തി​ൽ നി​ന്നു പു​ഴ​യി​ലേ​ക്ക് ചാ​ടി​യ കോ​ട്ട​പ്പു​റം കൊ​ള​രി​ക്ക​ൽ മൈ​ക്കി​ൾ (62) മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​കഴിഞ്ഞ് 2.30 ഓടെ കോ​ട്ട-​തി​രു​ത്തി​പ്പു​റം പാ​ല​ത്തി​ൽ നി​ന്നു പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

മു​സി​രി​സി​ന്‍റെ കോ​ട്ട​പ്പു​റം കോ​ട്ട​യി​ലെ ജീ​വ​ന​ക്കാ​ർ ക​ണ്ട​തി​നെ തു​ട​ർ​ന്ന് അ​പ്പോ​ൾ ത​ന്നെ വി​വ​രം റെ​സ്ക്യൂ ബോ​ട്ട് ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചു. ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ശ​നി​യാ​ഴ്ച രാ​ത്രി മ​ര​ിച്ചു. പ​ടാ​കു​ളം ബൈ​പാ​സ് സി​ഗ്ന​ലി​നു സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി ബെ​റ്റി. മ​ക്ക​ൾ: ശ​ര​ത്ത്, ശാ​ലി​നി, ശ്യാ​മി​ലി.