പണികൾ വേഗതയിൽ; പടിഞ്ഞാറു ഭാഗം ടാറിംഗിനു സജ്ജമായി
1339865
Monday, October 2, 2023 12:59 AM IST
ഗുരുവായൂർ: റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം ദ്രുതഗതിയിലാണ്. പടിഞ്ഞാറ് ഭാഗം ടാറിംഗിന് സജ്ജമായി. ഇവിടെ ടാറിംഗിന് മുന്നോടിയായുള്ള ജിഎസ്ബി, വെറ്റ് മിക്സ് പ്രവൃത്തികൾ പൂർത്തീകരിച്ചു.
ഇനി ബിഎംബിസിയാണ് ചെയ്യാനുള്ളത്. കിഴക്കുഭാഗത്ത് കോൺക്രീറ്റിംഗ് പൂർത്തിയായി. കോൺക്രീറ്റ് ഉറയ്ക്കാനുള്ള സമയത്തിനുശേഷം ഇരുഭാഗത്തെയും ടാറിംഗ് ഒരുമിച്ച് പൂർത്തിയാക്കും.
കൈവരികളുടെ പണികൾ നടന്നുവരികയാണ്. പെയിന്റിംഗ് പണികൾക്ക് ശേഷമാണ് സോ ളാർ ലൈറ്റുകൾ പിടിപ്പിക്കുന്നത്. ഇതിനുള്ള കരാർ നൽകി
കഴിഞ്ഞു. നവംബർ ഒന്നിന് പാലം തുറന്നു കൊടുക്കണമെന്ന ലക്ഷ്യവുമായാണ് നിർമാണം മുന്നോട്ടു പോകുന്നത്.